Seminar Topics

www.seminarsonly.com

IEEE Seminar Topics

About Sree Krishna Jayanthi In Malayalam : Images, Wishes, Messages, Quotes, Cards, Greetings, Stickers and GIFs.


Published on Mar 04, 2023

About Sree Krishna Jayanthi In Malayalam : Images, Wishes, Messages, Quotes, Cards, Greetings, Stickers and GIFs.

 

About Sree Krishna Jayanthi In Malayalam : Krishna Janmashtami is also known as Krishnashtami, Ashtami Rohini, Sree Krishna Jayanthi, Gokulashtami. The festival is celebrated with most fervour in Mathura which is said to be his birthplace. In Kerala, Tamil Nadu and in some parts of Karnataka, Krishna Janmashtami is popularly known as Ashtami Rohini and is observed based on Solar Calendar.

On the auspicious occasion, people enact dance-dramas based on the life of Krishna according to Bhagavata Purana, sing devotional songs throughout midnight and fast through the day.

Ashtami Rohini on Thursday, September 10, 2020

Ashtami Tithi Begins - 02:05 AM on Sep 10, 2020

Ashtami Tithi Ends - 03:34 AM on Sep 11, 2020




About Sree Krishna Jayanthi In Malayalam

സഹസ്രാബ്ദങ്ങളുടെ പരിണാമവിഗതികളെ അതിജീവിച്ച് ശ്രീകൃഷ്ണന്റെ ജീവിതകഥകളും സന്ദേശങ്ങളും അവിരാമമായ വശീകാരശക്തിയായി മനുഷ്യമനസ്സുകളിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. തത്ത്വശാസ്ത്രം, മിസ്റ്റിസിസം, കവിത, ചിത്രകല, ശില്പകല, സംഗീതം തുടങ്ങി ഇവിടത്തെ ജനതയുടെ എല്ലാ ജീവിതമണ്ഡലങ്ങളിലും സന്നിവേശിച്ചിരിക്കുന്ന ശ്രീകൃഷ്ണഭാവം മാനവമനസ്സിൽ ഇത്രയും കുടിയിരിക്കാനും അതിനെ രൂപാന്തരപ്പെടുത്തിയെടുക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു നമ്മെ ഓർമപ്പെടുത്തുന്നത് ആ വ്യക്തിത്വത്തിന്റെയും സന്ദേശത്തിന്റെയും അനന്തമൂല്യവും നിത്യനൂതനത്വവുമാണ്. വിശ്വജനീനവും സാർവലൗകികവുമായ ഒരു സന്ദേശത്തെ മാനവജനതയ്ക്ക് നൽകാനാണ് കൃഷ്ണൻ അവതരിച്ചത്. മനുഷ്യജീവന്റെ ഉദാത്തവും പരിപൂർണവുമായ വികാസശാസ്ത്രമായിരുന്നു അത്. മനുഷ്യന് േശ്രഷ്ഠതയിലേക്കു ചരിക്കാനുള്ള ദിശാബോധം നല്കി, സങ്കുചിത്വത്തിലേക്കൊന്നുമേ ചാഞ്ഞുപോകാതെ ഉള്ളിലെ സാധ്യതകളിലേക്ക് കൈപിടിച്ചാനയിക്കുന്ന രഹസ്യപഥങ്ങളെ ഒന്നൊന്നായി വിശദീകരിക്കുകയും ലോകത്തിനുമുമ്പിൽ അതകാണിക്കുകയും ചെയ്തു

ആസക്തി കൂടാതെയുള്ള കർമങ്ങളെപ്പറ്റി കൃഷ്ണൻ വാചാലനാകുമ്പോൾ നാം മനസ്സിലാക്കേണ്ടത് ശാശ്വതമായ സത്യത്തെ കേന്ദ്രീകൃതമാക്കി നാം നടത്തേണ്ട ജീവിതപ്രയാണത്തെയാകുന്നു. എങ്ങും നിറഞ്ഞുനില്ക്കുന്ന ചൈതന്യധാരയ്ക്കുമുമ്പിൽ ശരണാഗതരായി അവനവന്റെ കർത്തവ്യകർമങ്ങൾ അനുഷ്ഠിക്കുമ്പോൾ ശ്രീകൃഷ്ണപരമാത്മാവ് പറഞ്ഞ ജീവിതരഹസ്യത്തെ പിന്തുടരാൻ കഴിയുന്നു. മിഥ്യയും പൊള്ളയുമായ എല്ലാ സംഗതികളിൽനിന്നും അകന്ന് നിത്യമായ നിയാമകശക്തിയോട് ക്രമേണ താദാത്മ്യപ്പെടുന്ന ആ ജീവൻ ആനന്ദത്തിന്റെ മുറിയാത്ത ധാരയുമായി ചേർന്നൊഴുകും. നേരെമറിച്ച് ഏതുസമയവും വീണുടയാവുന്ന തുച്ഛവും അനിത്യവുമായ ശരീരമനസ്സുകളായിട്ടാണ് മനുഷ്യബന്ധങ്ങളെയും ജീവിതത്തെയും നാം സമീപിക്കുന്നതെങ്കിലോ ജീവിതം ദുരിതങ്ങളുടെ ഒരു വേലിയേറ്റമാകും. ജീവിതത്തിലുടനീളം ആസ്വദിക്കാവുന്ന ആന്തരികരസത്തെയാണ് ഇവിടെ നാം നഷ്ടപ്പെടുത്തുന്നത്

സ്വാർഥതയില്ലാത്ത ഏതു കർമാനുഷ്ഠാനവും (എന്തെങ്കിലും ദോഷമുണ്ടെങ്കിൽക്കൂടി) നമ്മെ പൂർണമായ ശാന്തിയിലേക്ക് എത്തിക്കുന്നതിനാൽ അത്തരത്തിലുള്ള ഒരു കർമവും (ഒരു ചെറിയ കർമംപോലും) അപവിത്രമായിത്തീരുന്നില്ല. ഈ പ്രപഞ്ചത്തെ സത്യത്തിന്റെ ദിവ്യവിഭൂതിയായി കണ്ടുകൊണ്ട് നാം എന്തുചെയ്യുമ്പോഴും ഉള്ളിലെ ഹൃദയപ്രേമം ആ ശാശ്വതസത്യത്തോട് ചേർത്തുനിർത്തണം. ശ്രീകൃഷ്ണന്റെ ഈ സന്ദേശത്തെ പൂർണമനസ്സോടെ സ്വാംശീകരിച്ചെടുത്താൽ മാത്രമേ ഉദാത്തവും ആനന്ദകരവുമായ ഒരു ജീവിതം ഉറപ്പാക്കപ്പെടൂ.കൃഷ്ണന്റെ ഉപദേശം ശ്രദ്ധിക്കാതെ ആത്മാർഥതയോടും ശാന്തമായും ഉത്സാഹത്തോടും ആനന്ദമായും ജീവിതകൃത്യങ്ങളിലൊന്നും നമുക്കു ചെയ്യുക സാധ്യമല്ല’’ (വിവേകാനന്ദസാഹിത്യസർവസ്വം. 7-62) എന്ന് സ്വാമി വിവേകാനന്ദൻ പറയുന്നുണ്ട്. ശ്രീകൃഷ്ണൻ മാനവജനതയ്ക്കായുപദേശിച്ചസമസ്ത വേദാർഥസാരസംഗ്രഹഭൂത’മെന്ന് ശ്രീശങ്കരാചാര്യരുംസർവശാസ്ത്രമയീഗീതാ’ എന്നും സാക്ഷാൽ വേദവ്യാസനും വിശേഷിപ്പിച്ച ഭഗവദ്‌ഗീതയെ ഇന്ത്യയ്ക്ക് ലോകത്തോടു പങ്കുവെക്കാനുള്ള ഏറ്റവും വലിയ ദാർശനികോപഹാരമായി തിരിച്ചറിഞ്ഞ് ആധുനികലോകം പ്രണമിക്കുന്നു.

9. മറ്റാർക്കും കേൾക്കാനില്ലെങ്കിലും എവിടെ നിന്നോ ഒഴുകിവന്ന് എന്നിലേക്കെത്തിച്ചേരുന്ന നിന്റെ മധുരമാം മുരളീഗാനത്തിൽ ലയിച്ചുചേർന്ന് ഒരു നേർത്ത മഞ്ഞുകണമായ്‌ നിന്നിൽ അലിഞ്ഞുചേരാറുണ്ട് കൃഷ്ണാ ഞാൻ...

മറ്റൊരാൾക്ക്‌ അദൃശ്യമാണെങ്കിലും ഇടക്കെങ്കിലും തലചായ്ക്കാനായ് നിന്റെ തോൾ എനിക്ക് കടം തരുമ്പോൾ ഒരു ചെറുതൂവലിൻ ഭാരമായവശേഷിച്ച് വായുവിൽ ഒഴുകി നടക്കുന്നതായി എത്ര തവണയാണ് ഈ ഉള്ളവൾക്ക് തോന്നിയിട്ടുള്ളത്...

പരിഭവങ്ങളെ കെട്ടഴിച്ചു വിട്ട് നിന്റെ മുന്നിൽ മിഴിനീർ വാർക്കുന്ന നേരം നിൻ മൃദുലമാം തണുത്ത കരങ്ങളാൽ എൻ കവിൾതടം സ്പർശിക്കുന്ന മാത്രയിൽ തന്നെ ദുഃഖങ്ങൾ എല്ലാം ഒരു നീർകുമിളതൻ ആയുസ്സ് സ്വീകരിച്ചു ഈ എഴതൻ കണ്ണുകൾ ആനന്താശ്രു പൊഴിക്കാറുണ്ട്..

കൃഷ്ണഭക്ത എന്ന പേര് ചൊല്ലി വിളിക്കുമ്പോൾ ഈ ഉള്ളവളുടെ ഉള്ളം ആനന്ദത്താൽ തുള്ളി തുടിക്കുന്ന കണക്ക് വിവരിക്കാൻ ഇന്നുവരെ എനിക്കായിട്ടില്ല കണ്ണാ..

നിന്റെ മന്ദസ്മിതത്തിന്റെ ചന്തം മറ്റൊരാൾക്ക്‌ വർണ്ണിച്ചുകൊടുക്കാൻ ഉപമകളായ ഉപമകൾ എല്ലാം തേടിയലഞ്ഞു അവയിലൊന്നും തൃപ്തിപെടാതെ എഴുതി പിടിപ്പിച്ചതൊന്നും മതിയാവാതെ എത്ര അധികമായാണ് ഈ ഉള്ളവൾ അലഞ്ഞിട്ടുള്ളത്...

സൂക്ഷ്മമായ നിന്റെ ഓരോ ചലനങ്ങളും ഒരു ഇളം തെന്നലിൻ ലാളിത്യത്തോടെ മൃദുലമായി ഈ ഭക്തയെ തഴുകി തലോടി പോവാറുണ്ട്..

അതുകൊണ്ട് തന്നെ ആർക്കെല്ലാം അദൃശ്യമാണെങ്കിലും നിന്നെ എനിക്ക് ദൃശ്യമായിരിക്കും കണ്ണാ..

10. നിറഞ്ഞ മിഴികളുമായി നിൻ മുന്നിലെത്തുന്ന ഈ ഉള്ളവൾക്ക് എന്ത് മറുമരുന്നാണ് കൃഷ്ണാ നീ നല്കുവാറുള്ളത്...

ഒരൊറ്റ നിമിഷം കൊണ്ട് ഈ ഏഴതൻ അശ്രുകണങ്ങൾ നീക്കുവാൻ മാത്രം എന്ത് കാന്തിക ശക്തിയാണ് നിന്റെ പുഞ്ചിരിയിൽ അടങ്ങിയിരിക്കുന്നത്...

ഈ ഭക്തയുടെ പിണക്കവും പരിഭവവും നിന്റെ ഒരൊറ്റ നോട്ടത്തിൽ അലിഞ്ഞില്ലാതാകുന്നത് എങ്ങനെയാണ്...

മൊഴിഞ്ഞിടാതെ തൻ എൻ ദുഃഖങ്ങൾ എല്ലാം നീ അറിയുന്നതും എങ്ങനെയാണ്...

മറുപടിയായി പാൽ പുഞ്ചിരി മാത്രം നീ നൽകീടുമ്പോഴും അറിയുന്നു ഞാൻ !!!

ഹാ കൃഷ്ണാ....

Sree Krishna Jayanthi Images

Sree Krishna Jayanthi

Sree Krishna

Sree Krishna Jayanthi

Krishna Jayanthi

Krishna Jayanthi

On this Janmashtami, may all your wishes come true and may Nand Gopal shower his blessings on you and your loved ones! Happy Janmashtami!

During the ceremonies of Krishna Janmashtami, devotees of Lord Krishna send messages to each other and these short messages help Krishna's devotees to express their love and devotion towards Lord Krishna through a text message.

Janmashtami Deity(s)

The main deity which is worshipped during Janmashtami is Lord Krishna. As Janmashtami is the birth anniversary of Lord Krishna, the toddler form of Lord Krishna, which are known as Bal Gopal and Laddu Gopal, are worshipped on the day of Krishna Janmashtami.

Apart from young Lord Krishna, the biological parents of Lord Krishna i.e. Vasudeva and Devaki, the foster parents of Lord Krishna i.e. Nanda and Yashoda and the siblings of Lord Krishna i.e. Balabhadra (Lord Balarama) and Subhadra are also worshipped during Janmashtami Puja.


Comment Box is loading comments...